Connect with us

‘തീ തുപ്പും ഡ്രാഗണ’ല്ല; ഇത് തീ തുപ്പും കാര്‍’ തീ തുപ്പുന്ന ഡ്രാഗണ്‍ കുഞ്ഞുങ്ങള്‍ വില്‍പനക്ക്’ –  സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ട്രോളുകളില്‍ നിറഞ്ഞ വാചകങ്ങളാണിത്. രാഷ്ട്രീയ സംഭവങ്ങള്‍ അടക്കം പലതിനോടുമുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങളായാണ് ഇത്തരം വ്യത്യസ്തമായ കമന്റുകള്‍ സോഷ്യല്‍ മീഡിയ കമന്റ് ബോക്‌സുകളിലും വാളിലും നിറഞ്ഞിരുന്നത്. എന്നാല്‍ ശരിക്കും തീ തുപ്പുന്ന ഒരു കാറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തീ തുപ്പുന്ന ഡ്രാഗണ്‍ ഭാവനയാണെങ്കില്‍ ഇത് യാഥാര്‍ഥ്യമാണ്.

റഷ്യയിലെ മെക്കാനിക്കായ വാഹന്‍ മൈക്കിള്‍യാന്‍ എന്നയാളാണ് തീ തുപ്പുന്ന കാര്‍ നിര്‍മിച്ചിരിക്കുന്നത്. സോവിയറ്റ് കാലത്തെ ലാഡ 1600 മോഡല്‍ കാറിന്റെ ഹെഡ്‌ലൈറ്റ് മാറ്റിയ ശേഷം അവിടെ തീ ജ്വാല പ്രവഹിക്കുന്ന നൊസിലുകള്‍ സ്ഥാപിച്ചാണ് ഇയാള്‍ ഇത്തരമൊരു കാര്‍ നിര്‍മിച്ചത്. കാറിന്റെ ഹെഡ്‌ലൈറ്റ് പ്രവര്‍ത്തിപ്പിച്ചാല്‍ തീജ്വാല പടരും. കുറേയേറെ ദൂരേക്ക് ഇതില്‍ നിന്ന് തീ പ്രവഹിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കാണാം.ലോകത്തിലെ ആദ്യത്തെ തീ തുപ്പുന്ന കാര്‍ എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

‘മൂന്ന് വാക്കുകള്‍: റഷ്യ, ലാഡ, ഫ്‌ളൈംത്രോവര്‍’ എന്ന അടിക്കുറിപ്പോടെയാണ് ഇയാള്‍ ഇൗ കാറിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തുന്നത്.

Latest