Connect with us

Kerala

മാസങ്ങളായി ശമ്പളമില്ല; മന്ത്രിയോട് പരാതിപ്പെട്ടതിന് ജീവനക്കാര്‍ക്കെതിരെ കേസ്

മഞ്ചേരി മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തത്.

Published

|

Last Updated

മലപ്പുറം |  ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ ജീവനക്കാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. മഞ്ചേരി മെഡിക്കല്‍ കോളജിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. സംഘം ചേര്‍ന്ന് ബഹളം വെക്കുകയും സംഘര്‍ഷ സാധ്യതയുണ്ടാക്കുകയും ചെയ്തുവെന്ന പ്രിന്‍സിപ്പല്‍ ഡോ. കെ കെ അനില്‍ രാജിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന കരാര്‍ ജീവനക്കാര്‍ക്കെതിരെ മഞ്ചേരി പോലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മന്ത്രി വീണാ ജോര്‍ജ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. പരിപാടികള്‍ കഴിഞ്ഞ് മന്ത്രി മടങ്ങാന്‍ തയ്യാറെടുത്തപ്പോള്‍ താല്‍ക്കാലിക ജീവനക്കാര്‍ തങ്ങളുടെ ശമ്പള വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനാണ് ജീവനക്കാര്‍ ബഹളം വെക്കുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തുവെന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കിയത്.മാസങ്ങളായി ശമ്പളം ലഭിക്കാത്തത് മന്ത്രിയോട് നേരിട്ട് അറിയിക്കാന്‍ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

Latest