National
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഓണ്‍ലൈന്‍ ഗെയിമുകള്‍ വേണ്ട; കരട് മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രം
അടുത്ത മാസം അവസാനത്തോടെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.

ന്യൂഡല്‍ഹി | പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ട് ലക്ഷക്കണക്കിന് രൂപ നഷ്ടമാവുന്ന സാഹചര്യം പല സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്നത് പരിഗണിച്ചാണ് നീക്കം.
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കുള്ള മാര്‍ഗരേഖയുടെ കരട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കരടിന്മേലുള്ള അഭിപ്രായങ്ങള്‍ അടുത്ത ആഴ്ച മുതല്‍ തേടും.
അടുത്ത മാസം അവസാനത്തോടെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഓണ്‍ലൈന്‍ വാതുവെപ്പ് ഉള്‍പ്പെടെയുള്ളവ നിയന്ത്രിക്കുകയും സാമ്പത്തിക തട്ടിപ്പുകള്‍ക്ക് അറുതി വരുത്തുകയും മറ്റുമാണ് സര്‍ക്കാര്‍ ലക്ഷ്യം.
---- facebook comment plugin here -----