Connect with us

National

കാത്തിരിപ്പിന് വിരാമം; പ്രത്യേക വിമാനത്തില്‍ ചീറ്റകള്‍ എത്തി

എട്ട് ചീറ്റകളെ മധ്യപ്രദേശിലെ ഗ്വാളിയറിലെത്തിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി| നമീബിയയില്‍നിന്ന് എട്ട് ചീറ്റകളെ മധ്യപ്രദേശിലെ ഗ്വാളിയറിലെത്തിച്ചു.ടെറ ഏവിയ എന്ന മൊള്‍ഡോവന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് രാവിലെ ചീറ്റകള്‍ എത്തിയത്. ചീറ്റകളെ ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ കുനോ ദേശിയോദ്യാനത്തിലേക്ക് എത്തിക്കും. 2009 ല്‍ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്. 7 പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്കു വംശനാശം വന്നത്.

തന്റെ പിറന്നാള്‍ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചീറ്റകലെ ജഖോഡ പുല്‍മേടുകളിലുള്ള ക്വാറന്റീന്‍ അറകളിലേക്ക് തുറന്നു വിടും. 6 ആഴ്ചയ്ക്കുള്ളില്‍ ആണ്‍മൃഗങ്ങളെയും 4 ആഴ്ചയ്ക്കുള്ളില്‍ പെണ്‍മൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നുവിടും. വന്യജീവി, മൃഗാരോഗ്യ വിദഗ്ധര്‍, നമീബിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ തുടങ്ങിയവരും വിമാനത്തിലുണ്ടായിരുന്നു. 5 വര്‍ഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കാന്‍ ‘പ്രോജക്ട് ചീറ്റ’ ലക്ഷ്യമിടുന്നു.

പ്രാജക്ട് ചീറ്റ: അറിയേണ്ടതെല്ലാം

ചീറ്റകളില്‍ 5 പെണ്ണും 3 ആണുമുണ്ട്. പെണ്‍ ചീറ്റകള്‍ക്ക് 2.5 വയസ്സും ആണ്‍ ചീറ്റകള്‍ക്ക് 4.5, 5.5 വയസ്സുമാണ് പ്രായം. ആണ്‍ ചീറ്റകളില്‍ രണ്ടെണ്ണം സഹോദരന്മാരാണ്.സഞ്ചാരപഥം മനസ്സിലാക്കുന്നതിന് ജിപിഎസ് സംവിധാനമുള്ള റേഡിയോ കോളറുകള്‍ ഇവയുടെ കഴുത്തിലണിയിക്കും. ഓരോന്നിന്റെയും നിരീക്ഷണം പ്രത്യേക സംഘങ്ങള്‍ക്കായിരിക്കും