Connect with us

Kozhikode

നിസാർ ഒളവണ്ണക്ക് വിദ്യാശ്രേഷ്ഠ പുരസ്‌കാരം

10,001രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്

Published

|

Last Updated

കോഴിക്കോട് | സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ജനം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ വിദ്യാശ്രേഷ്ഠ പുരസ്‌കാരം നിസാർ ഒളവണ്ണക്ക്. 10,001രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ഈ മാസം 17 ന് കോഴിക്കോട്ട് നടക്കുന്ന സൗഹൃദസംഗമത്തിൽ സമ്മാനിക്കുമെന്ന് ചെയർമാൻ റാഫി പുതിയകടവ്, കൺവീനർ എം മൻസൂർ അറിയിച്ചു. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായി വിദ്യാഭ്യാസ, മാധ്യമ മേഖലയിൽ പ്രവർത്തിച്ചുവരുന്ന നിസാർ ഒളവണ്ണയുടെ ഈ മേഖലയിലെ സജീവ ഇടപെടൽ മുൻനിർത്തിയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

ആൾ കേരള സി ബി എസ് ഇ സ്കൂൾസ് മാനേജ്‍മെന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്‌, പ്രൈവറ്റ് അൺ എയ്ഡഡ്‌ സ്കൂൾസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന സെക്രട്ടറി, സഫയർ സെൻട്രൽ സ്കൂൾ മാനേജർ തുടങ്ങി നിരവധി ചുമതലകൾ വഹിക്കുന്നു. ചന്ദ്രിക മുൻ സബ് എഡിറ്ററും ന്യൂസ്‌ കേരള ദിനപത്രം പത്രാധിപരുമാണ്.

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ പുരസ്‌കാരം സമ്മാനിക്കും.