Kerala
കോഴിക്കോട്-പാലക്കാട് റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ്
ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വീസ്. ഈ മാസം 23നാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക.

പാലക്കാട് | കോഴിക്കോട്-പാലക്കാട് റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് റെയില്‍വേ. ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വീസ്. ഈ മാസം 23നാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക.
രാവിലെ പത്തിന് കോഴിക്കോട് നിന്നും പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1:05 ന് പാലക്കാട് എത്തും. തിരികെ പാലക്കാട് നിന്നും ഉച്ചയ്ക്ക് 1:50 ന് പുറപ്പെട്ട് കണ്ണൂര്‍ വരെ സര്‍വീസ് നടത്തും. 7:40 നാണ് കണ്ണൂരിലെത്തുക.
നിലവിലെ ഷൊര്‍ണൂര്‍-കണ്ണൂര്‍ ട്രെയിനാണ് പാലക്കാട്ടേക്ക് നീട്ടിയത്. ശനിയാഴ്ചകളില്‍ ഷൊര്‍ണൂര്‍ വരെ മാത്രമാകും പുതിയ ട്രെയിനിന്റെ സര്‍വീസ്.
---- facebook comment plugin here -----