International
യു എസിന് കനത്ത തിരിച്ചടി; ഇസ്‌റാഈലില്‍ വീണ്ടും കനത്ത ആക്രമണം നടത്തി ഇറാന്‍
ടെല്‍ അവീവ്, ഹൈഫ, ജറുസലേം തുടങ്ങിയ നഗരങ്ങള്‍ ലാക്കാക്കി 30തോളം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തു.

ടെഹ്‌റാന്‍ | അമേരിക്കയുടെ മുന്നറിയിപ്പുകളെയും അന്ത്യശാസനങ്ങളെയും പാടേ തള്ളിക്കൊണ്ട് ഇസ്‌റാഈലില്‍ വീണ്ടും കനത്ത ആക്രമണം നടത്തി ഇറാന്‍. ഇസ്‌റാഈലിലെ പ്രമുഖ നഗരങ്ങള്‍ ലാക്കാക്കി ഇറാന്‍ 30തോളം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണം നടന്നതായി ഇസ്‌റാഈല്‍ പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. നേരത്തെ, ഇസ്‌റാഈലിന് പിന്തുണയുമായി ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു.
ടെല്‍ അവീവ്, ഹൈഫ, ജറുസലേം തുടങ്ങിയ നഗരങ്ങളാണ് ഇറാന്‍ ആക്രമണത്തിനു വിധേയമായത്. ഇസ്‌റാഈലിലെ പ്രധാന നഗരങ്ങളിലെല്ലാം തുടര്‍ച്ചയായി സൈറണുകള്‍ മുഴങ്ങുന്നതായാണ് വിവരം. ഇസ്‌റാഈലി ജനതയ്ക്ക് അധികൃതര്‍ അപായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വടക്കാന്‍ തീരമേഖല, ഹൈഫ, കാര്‍മല്‍, ടെല്‍ അവീവ് തുടങ്ങി പത്ത് കേന്ദ്രങ്ങളില്‍ ഇറാന്റെ ആക്രമണം നടന്നതായി ഇസ്‌റാഈല്‍ അടിയന്തര പ്രതികരണ സര്‍വീസ് വെളിപ്പെടുത്തി.