Connect with us

Kerala

പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ല; പരാതി നല്‍കി കൊടിക്കുന്നില്‍ സുരേഷ് എംപി

ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് പ്രോട്ടോക്കോളിന്റെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.

Published

|

Last Updated

കൊല്ലം| പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന പരാതിയുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. കൊല്ലം വെസ്റ്റ് കല്ലടയിലെ ഫ്‌ലോട്ടിംഗ് സോളാര്‍ പവര്‍ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ അറിയിക്കുകയോ ക്ഷണിക്കുകയോ ചെയ്തില്ലെന്ന് എംപി പറഞ്ഞു. സംഭവത്തില്‍ ലോക്സഭാ സ്പീക്കര്‍ക്കും എത്തിക്സ് കമ്മിറ്റിക്കും കൊടിക്കുന്നില്‍ സുരേഷ് പരാതി നല്‍കി. തന്നെ ഒഴിവാക്കിയത് പ്രോട്ടോക്കോളിന്റെയും പാര്‍ലമെന്ററി കണ്‍വെന്‍ഷനുകളുടെയും ഗുരുതരമായ ലംഘനമാണെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. എന്‍എച്ച്പിസി ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതി എംപിയുടെ മാവേലിക്കര മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ദേശീയ പാത ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ വിവാദം തുടരുന്നതിനിടെയാണ് കൊടിക്കുന്നില്‍ സുരേഷ് എംപിയും പരാതിയുമായി രംഗത്തുവരുന്നത്.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് സര്‍ക്കാറും ബഹിഷ്‌കരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രി, മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ ചടങ്ങിനെത്തില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തില്‍ വേറെ പരിപാടികള്‍ ഉള്ളത് കൊണ്ട് പങ്കെടുക്കില്ലെന്നും മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. ചടങ്ങില്‍ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രികൃഷ്ണന്‍ കുട്ടിയും പ്രതികരിച്ചു.

പരിപാടിയിലേക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിച്ചിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാരിന്റെ ബഹിഷ്‌കരണമെന്നാണ് സൂചന. കേരളത്തില്‍ 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്.

 

 

---- facebook comment plugin here -----

Latest