Kerala
മന്ത്രി റിയാസിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധം; ദേശീയപാത ഉദ്ഘാടനം ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല
വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനും മുഖ്യമന്ത്രി എത്തില്ല.
കൊച്ചി | പ്രധാനമന്ത്രിയുടെ ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനും മുഖ്യമന്ത്രി എത്തില്ല. കൊച്ചിയില്‍ നടക്കുന്ന ദേശീയപാത 66 ഉള്‍പ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്.
ചടങ്ങിലേക്ക് പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുഖ്യമന്ത്രിയുടെ ബഹിഷ്‌കരണ തീരുമാനം. പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി സമാന്തര ഉദ്ഘാടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കാസര്‍കോട്ട് സി എച്ച് കുഞ്ഞമ്പുവും വെങ്ങളത്ത് റിയാസും ഉദ്ഘാടനം ചെയ്യും. ഇതിനു പുറമെ, രാമനാട്ടുകര മുതല്‍ വെങ്ങളം വരെ റിയാസ് റോഡ് ഷോ നടത്തും.



