Kerala
ദേശീയപാത: സമാന്തര ഉദ്ഘാടനത്തിന് സംസ്ഥാന സര്‍ക്കാര്‍
കാസര്‍കോട്ട് സി എച്ച് കുഞ്ഞമ്പുവും വെങ്ങളത്ത് റിയാസും ഉദ്ഘാടനം ചെയ്യും. തീരുമാനം പ്രധാനമന്ത്രി ദേശീയ പാത ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് മന്ത്രി റിയാസിനെ ഒഴിവാക്കിയ വിവാദത്തിനു പിന്നാലെ.
കൊച്ചി | ദേശീയ പാത ഉദ്ഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് സമാന്തര ഉദ്ഘാടനത്തിന് സംസ്ഥാന സര്‍ക്കാര്‍. കാസര്‍കോട്ട് സി എച്ച് കുഞ്ഞമ്പുവും വെങ്ങളത്ത് റിയാസും ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.
രാമനാട്ടുകര മുതല്‍ വെങ്ങളം വരെ റിയാസ് റോഡ് ഷോ നടത്തും. പ്രധാനമന്ത്രി ദേശീയ പാത ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയ വിവാദത്തിനു പിന്നാലെ നടത്തിയ തിരക്കിട്ട നീക്കമാണ് സര്‍ക്കാരിന്റേത്.
ചടങ്ങിലേക്ക് ക്ഷണിക്കാത്തതിന്റെ കാരണം അറിയില്ലെന്ന് മന്ത്രി റിയാസ് പ്രതികരിച്ചിരുന്നു. കേരളത്തെ അപമാനിക്കുന്ന നടപടിയാണിത്. രാഷ്ട്രീയത്തിന് അതീതമായി കാണേണ്ടതാണ് ദേശീയപാത ഉദ്ഘാടനം. ജനങ്ങള്‍ എല്ലാ മനസ്സിലാക്കും. ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതില്‍ രാഷ്ട്രീയ അജണ്ടയുണ്ടോയെന്ന് ജനം തീരുമാനിക്കട്ടെ. അവര്‍ ചര്‍ച്ച ചെയ്യട്ടെ. ദേശീയപാത നിര്‍മാണത്തില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഇടപെടല്‍ എന്തെന്ന് പോസ്റ്റര്‍ പതിഞ്ഞ പോലെ ജനങ്ങളുടെ മനസ്സിലുണ്ടാകുമെന്നും റിയാസ് വ്യക്തമാക്കി.



