Connect with us

Kerala

സ്‌കൂള്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പിതാവ്

ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ്‌ പിതാവിന്റെ ആരോപണം. മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്.

Published

|

Last Updated

ചെന്നിത്തല | ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പിതാവ്. മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ്‌ പിതാവ് ആരോപിക്കുന്നത്. സംഭവത്തില്‍ മാന്നാര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

പ്ലസ് വണ്‍ വിദ്യാര്‍ഥി അഭിഗീതിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘ഞാന്‍ എന്റെ ജീവിതത്തെ വെറുക്കുന്നു അമ്മൂ’ എന്നെഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. സംഭവ ദിവസം രാവിലെ സ്‌കൂളിലെത്തിയ കുട്ടിയെ ഉച്ചക്കു ശേഷം കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ശുചിമുറിക്ക് സമീപം അഭിഗീതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് മാസത്തിനിടെ സ്‌കൂള്‍ ഹോസ്റ്റലില്‍ നടക്കുന്ന രണ്ടാമത്തെ മരണമാണ് അഭിഗീതിന്റേത്.

മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്‌കൂളിന്റെ ഹോസ്റ്റലില്‍ മറ്റൊരു വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആറാട്ടുപുഴ സ്വദേശിയും പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ എസ് നേഹയാണ് മരിച്ചത്. ഈ കേസില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് വീണ്ടുമൊരു മരണം കൂടി സംഭവിച്ചിരിക്കുന്നത്.

Latest