Connect with us

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തി

10,800 കോടിയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കലിടലും മോദി നിര്‍വഹിക്കും.

Published

|

Last Updated

കൊച്ചി|പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തി. രാവിലെ 11.30 ഓടെ നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങിയ പ്രധാനമന്ത്രി മോദി തേവര നേവല്‍ ബേസിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം പോകും. കൊച്ചിയില്‍ നടക്കുന്ന എന്‍ഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ വച്ചുള്ള മൂന്ന് പരിപാടികളിലാണ് മോദി പങ്കെടുക്കുന്നത്. 12.30 ന് മറൈന്‍ ഡ്രൈവില്‍ ധീവരസഭയുടെ സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനത്തിലും ശേഷം കലൂര്‍ സ്റ്റേഡിയത്തിലേക്കും പോകും.

സ്റ്റേഡിയത്തിന് മുന്‍വശത്ത് നിന്ന് റോഡ് ഷോ ആരംഭിക്കും. രണ്ടു മണിയോടെ കലൂരില്‍ എന്‍ഡിഎയുടെ പൊതുസമ്മേളനം ആരംഭിക്കും. യോഗത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍ ഡി എ പ്രകടനപത്രിക മോദി പ്രകാശനം ചെയ്യും. അരലക്ഷത്തോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. 10,800 കോടിയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കലിടലും മോദി നിര്‍വഹിക്കും. ഇന്ന് വൈകുന്നേരം നാലുമണിയോടെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.

 

 

Latest