Kerala
ടി സിദ്ദീഖ് എം എല്‍ എയെ കൂവിയ സംഭവം; കെ എസ് എഫ് ഇ റീജ്യണല്‍ മാനേജര്‍ക്കെതിരെ പരാതിയുമായി കെ എസ് യു
കെ എസ് എഫ് ഇ റീജ്യണല്‍ മാനേജര്‍ അഞ്ജന അനീഷിനെതിരെയാണ് മാനേജിംഗ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
കല്‍പ്പറ്റ | വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെ ടി സിദ്ദിഖ് എം എല്‍ എയെ കൂവിയ സംഭവത്തില്‍ കെ എസ് എഫ് ഇ റീജ്യണല്‍ മാനേജര്‍ക്കെതിരെ പരാതിയുമായി കെ എസ് യു. അഞ്ജന അനീഷിനെതിരെയാണ് മാനേജിംഗ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് ആണ് ഉദ്യോഗസ്ഥക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ടെലിവിഷന്‍ ചാനലുകളിലെ ദൃശ്യങ്ങളടക്കം പരാതി നല്‍കിയത്. കെ എസ് എഫ് ഇ മാനേജിംഗ് ഡയറക്ടര്‍ക്ക് ആണ് പരാതി.
പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും എന്നാല്‍, കൂവിയിട്ടില്ലെന്നുമാണ് അഞ്ജന അനീഷിന്റെ വിശദീകരണം.
---- facebook comment plugin here -----



