Kerala
ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്നുമാസത്തെ ഓണറേറിയം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലെ ഓണറേറിയം ആണ് അനുവദിച്ചത്. പ്രതിമാസം 7000 രൂപ വീതം 26,125 ആശമാര്‍ക്കാണ് ഓണറേറിയം ലഭിക്കുക.

തിരുവനന്തപുരം | ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയത്തിനുള്ള തുക അനുവദിച്ച് സര്‍ക്കാര്‍. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലെ ഓണറേറിയം ആണ് അനുവദിച്ചത്.
പ്രതിമാസം 7000 രൂപ വീതം 26,125 ആശമാര്‍ക്കാണ് ഓണറേറിയം ലഭിക്കുക. ഇതിനായി 54,86,25,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ഓണറേറിയം കുടിശ്ശിക ഇല്ലാതെ ലഭ്യമാക്കണമെന്നും നിലവിലെ തുക വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമരത്തിലാണ് ഒരു വിഭാഗം ആശാവര്‍ക്കര്‍മാര്‍. സെക്രട്ടേറിയറ്റിനു മുന്നിലാണ് സമരം.
---- facebook comment plugin here -----