National
ഇറാനിൽ അമേരിക്ക നടത്തിയ ബോംബ് അക്രമണത്തെ ശക്തമായി അപലപിച്ച് സി പി എം
യുദ്ധത്തിനെതിരെ പ്രതികരിക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്ന് എം എ ബേബി

ന്യൂഡല്‍ഹി | ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണങ്ങളിൽ ഉറച്ചനിലപാട് സ്വീകരിക്കാൻ ഇന്ത്യ തയ്യാറാകണമെന്ന് സി പി എം. ഇറാനിൽ അമേരിക്ക നടത്തിയ ബോംബ് അക്രമണത്തെ ശക്തമായി അപലപിക്കുന്നതായും യുദ്ധത്തിനെതിരെ പ്രതികരിക്കാൻ ജനങ്ങൾ മുന്നോട്ട് വരണമെന്നും പാര്‍ട്ടി ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു.
രഹസ്യാന്വേഷണ ഏജൻസികളുടെ വ്യാജ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇറാഖിനെ ആക്രമിച്ചത്. ആണവ ഭീഷണിയുടെ പേരിലാണ് ഇപ്പോൾ ഇറാനെ ആക്രമിക്കുന്നതെന്നും എം എ ബേബി കുറ്റപ്പെടുത്തി.
---- facebook comment plugin here -----