Kerala
ഓപറേഷന്‍ സിന്ധു: ഒരു മലയാളി കൂടി ഇറാനില്‍ നിന്ന് തിരിച്ചെത്തി
ആര്‍ക്കിടെക്ച്ചര്‍ ടൂറിനായി ഇറാനിലെത്തിയ കണ്ണൂര്‍ സ്വദേശിയാണ് തിരിച്ചെത്തിയത്
ന്യൂഡല്‍ഹി | ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് ഒരു മലയാളി കൂടി നാട്ടിലെത്തി. വൈകിട്ട് 4.30ന് ഡല്‍ഹിയിലെത്തിയ യാത്രാ സംഘത്തിലാണ് ഏക മലയാളിയായ കണ്ണൂര്‍ സ്വദേശി ദിനേശ് കുര്‍ജന്‍ നാട്ടിലെത്തിയത്.
ദീര്‍ഘകാലമായി അഹമ്മദാബാദ് കേന്ദ്രമാക്കി ഡിസൈനറായി പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം. 15 പേരടങ്ങുന്ന ആര്‍ക്കിടെക്റ്റുമാരുടെ സംഘം ജൂണ്‍ 11നാണ് ആര്‍ക്കിടെക്ച്ചര്‍ ടൂറിനായി ഇറാനിലെത്തിയത്.
ഇന്ന് വൈകിട്ടുള്ള വിമാനത്തില്‍ ഇദ്ദേഹം അഹമ്മദാബാദിലേക്ക് മടങ്ങും.






