Connect with us

Kerala

ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം കുളത്തുപ്പുഴ ആറ്റിന്‍ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനാണ് (45) മരിച്ചത്

Published

|

Last Updated

കൊല്ലം | ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തുപ്പുഴ ആറ്റിന്‍ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനാണ് (45) മരിച്ചത്. വീടിന് സമീപത്തെ വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭാര്യ രേണുകയെ സാനുക്കുട്ടന്‍ കൊലപ്പെടുത്തിയത്. ഒളിവില്‍ പോയ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് തിരച്ചില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കത്രിക ഉപയോഗിച്ചാണ് രേണുകയെ സാനുകുട്ടന്‍ കുത്തിക്കൊലപ്പെടുത്തിയത്. കുളത്തുപ്പുഴയിലെ വീട്ടില്‍ രേണുകയും ഭര്‍ത്താവ് സാനുക്കുട്ടനും രേണുകയുടെ അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മക്കള്‍ സ്‌കൂളില്‍ പോയ സമയത്ത് ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വഴക്കിനിടെ കത്രിക കൊണ്ട് സാനുക്കുട്ടന്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു.

കഴുത്തില്‍ അടക്കം ആഴത്തില്‍ കുത്തേറ്റു. ഗുരുതര പരിക്കുകളോടെ രേണുകയെ ആദ്യം കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടും പോകും വഴി മരിക്കുകയായിരുന്നു. പ്രതിക്ക് ഭാര്യയെ സംശയമായിരുന്നുവെന്നും ഇതിന്റെ പേരില്‍ എന്നും വഴക്കായിരുന്നുവെന്നും രേണുകയുടെ അമ്മ മൊഴി നല്‍കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest