Kerala
എം വി ശ്രേയാംസ് കുമാര്‍ വീണ്ടും ആര്‍ ജെ ഡി സംസ്ഥാന അധ്യക്ഷന്‍
മതേതരത്വ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെ മുന്നോട്ടുപോകുമെന്ന് ശ്രേയാംസ് കുമാര്‍

കോഴിക്കോട് | ആര്‍ ജെ ഡി സംസ്ഥാന അധ്യക്ഷനായി വീണ്ടും എം വി ശ്രേയാംസ് കുമാറിനെ തിരഞ്ഞെടുത്തു. 49 അംഗ സംസ്ഥാന ഭാരവാഹികളെയും തിരഞ്ഞെടുത്തു. വി സുരേന്ദ്രന്‍ പിള്ള, ജമീല പ്രകാശം, ഡോ. വര്‍ഗീസ് ജോര്‍ജ്, സലീം മടവൂര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മറ്റിയിലെത്തി. ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്.
ഏകകണ്ഠമായാണ് ആര്‍ജെഡി തെരഞ്ഞെടുപ്പ് നടന്നതെന്നും ത്രിതല തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും എം വി ശ്രേയാംസ് കുമാര്‍ പ്രതികരിച്ചു. മതേതരത്വ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----