Connect with us

Uae

യോഗ ദിനത്തില്‍ യു എ ഇയില്‍ വര്‍ണാഭമായ പരിപാടികള്‍

ഇന്ത്യന്‍ എംബസി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ അബൂദബി സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയത്.

Published

|

Last Updated

അബൂദബി | പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനം യു എ ഇയില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. ‘യോഗ ഫോര്‍ വണ്‍ എര്‍ത്ത്, വണ്‍ ഹെല്‍ത്ത്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പരിപാടി യു എ ഇ കമ്മ്യൂണിറ്റി വര്‍ഷാചരണത്തിന് പിന്തുണ നല്‍കുന്നതായിരുന്നു. ഇന്ത്യന്‍ എംബസി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ അബൂദബി സ്പോര്‍ട്സ് കൗണ്‍സിലുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയത്.

യു എ ഇ സഹിഷ്ണുത, സഹവര്‍ത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ പങ്കെടുത്തു. പ്രശസ്തരായ അന്താരാഷ്ട്ര യോഗാ പരിശീലകര്‍ വിവിധ തലങ്ങളിലുള്ളവര്‍ക്കായി യോഗാ സെഷനുകള്‍ നയിച്ചു.

ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഷാര്‍ജ എക്സ്പോ സെന്ററില്‍ വിപുലമായ പരിപാടി ഒരുക്കി. 2014ല്‍ ഐക്യരാഷ്ട്രസഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചതിനു ശേഷം എല്ലാ വര്‍ഷവും യു എ ഇയില്‍ വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കുന്നുണ്ട്.

 

Latest