Connect with us

International

യു എസ്-ഇറാന്‍ ഉന്നതതല ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍; ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍

ലബനാനില്‍ ഇസ്‌റാഈല്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു.

Published

|

Last Updated

ബേണ്‍ | യു എസും ഇറാനും തമ്മിലുള്ള ഉന്നതതല ചര്‍ച്ചകള്‍ ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കും. പാകിസ്താന്റെയും ഖത്വറിന്റെയും മധ്യസ്ഥതയിലാണ് ചര്‍ച്ച. യു എസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇറാന്‍ പ്രതിനിധികളും ചര്‍ച്ചക്കായി എത്തിച്ചേര്‍ന്നിട്ടുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനുമായി രൂപവത്കരിച്ച കരാര്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളും പൂര്‍ണമായി പ്രാവര്‍ത്തികമാക്കുമെന്ന് ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇറാന്‍ പ്രതിനിധികള്‍ പറഞ്ഞു.

ലബനാനില്‍ ഇസ്‌റാഈല്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇറാന്‍ ഇന്നലെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചിരുന്നു. എന്നാല്‍, കടലിടുക്ക് എല്ലാ ചരക്ക് കപ്പലുകള്‍ക്കും നിര്‍ബാധം സഞ്ചരിക്കാവുന്ന തരത്തില്‍ തുറന്നിട്ടിരിക്കുകയാണെന്നാണ് യു എസ് സൈന്യം പറയുന്നത്.

അതിനിടെ, ലബനാനില്‍ ഇസ്‌റാഈല്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുല്ല ഗ്രൂപ്പുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലവിലിരിക്കേയാണ് ആക്രമണം അനുസ്യൂതം തുടരുന്നത്. മധ്യ ഗസായില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ‘അല്‍ ജസീറ’യുടെ മുബെഷറിലെ ക്യാമറാമാന്‍ അഹ്മദ് വിശാഹ് കൊല്ലപ്പെട്ടു.

Content Highlights:
High-level peace talks between the United States and Iran are scheduled to commence in Burgenstock, Switzerland, to implement a recently signed memorandum of understanding. The diplomatic meeting is being closely monitored globally as mediators from Pakistan and Qatar also participate. Meanwhile, regional stability remains highly volatile as Israel continues its military operations and airstrikes inside Lebanon.

Latest