Kerala
അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു; 'തൊപ്പി'ക്കെതിരെ കേസ്
തൊപ്പി എന്ന് അറിയപ്പെടുന്ന നിഹാദിനെതിരെയാണ് എറണാകുളം റൂറല്‍ സൈബര്‍ പോലീസ് കേസെടുത്തത്. ഐടി നിയമപ്രകാരമാണ് കേസ്.
കൊച്ചി | അശ്ലീല ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് വിവാദ യൂട്യൂബര്‍ക്കെതിരെ കേസ്. തൊപ്പി എന്ന് അറിയപ്പെടുന്ന നിഹാദിനെതിരെയാണ് എറണാകുളം റൂറല്‍ സൈബര്‍ പോലീസ് കേസെടുത്തത്. ഐടി നിയമപ്രകാരമാണ് കേസ്.
സുഹൃത്തുകളുടെ നഗ്‌ന വീഡിയോ പോസ്റ്റ് ചെയ്‌തെന്നാണ് തൊപ്പിക്കെതിരായ എഫ് ഐ ആറിലെ ആരോപണം.
ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, കുട്ടികളെ പീഡിപ്പിക്കല്‍, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളില്‍ തൊപ്പിക്കെതിരെ അന്വേഷണം നടന്നിരുന്നു. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ ഡി ജി പി. റവാഡ ചന്ദ്രശേഖറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന സൈബര്‍ ഓപറേഷന്‍സ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണ ചുമതല.
Content Highlights:
Kerala Police registered a case against controversial Malayalam YouTuber Nihad, popularly known as Thoppi. The action was taken following allegations of publishing obscene and explicit video content on social media. Authorities are investigating the matter under relevant sections of the IT Act.







