Connect with us

National

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം; രാജ്യത്ത് വിപുലമായ പരിപാടികള്‍

'ആരോഗ്യകരമായ വാര്‍ധക്യം യോഗയിലൂടെ' എന്നതാണ് ഇത്തവണത്തെ സന്ദേശം.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. ‘ആരോഗ്യകരമായ വാര്‍ധക്യം യോഗയിലൂടെ’ എന്നതാണ് ഇത്തവണത്തെ സന്ദേശം.

യോഗ ദിനത്തില്‍ രാജ്യവ്യാപകമായി വിപുലമായ പരിപാടികളാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിയിലെ ചെങ്കോട്ട, ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഒഡീഷയിലെ കോണാര്‍ക്, തമിഴ്‌നാട്ടിലെ മഹാബലിപുരം തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട 100 ചരിത്ര-സാംസ്‌കാരിക കേന്ദ്രങ്ങളില്‍ വിപുലമായ പരിപാടികള്‍ നടക്കും. കേരളത്തിലും എല്ലാ ജില്ലകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ നടന്ന ചടങ്ങില്‍ നരേന്ദ്രമോദി പങ്കെടുത്തു. കൊല്‍ക്കത്തയിലുള്ള റെഡ് റോഡില്‍ നടക്കുന്ന യോഗാ ദിന ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

Content Highlights: The 12th International Yoga Day is being celebrated with extensive programs and events across India today. Prime Minister Narendra Modi is leading the national celebrations from the historic Red Road in Kolkata. This year’s official theme focuses heavily on yoga for healthy ageing and wellness.

 

Latest