Kerala
പ്ലസ് വണ്‍: രണ്ടാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും
അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് സ്‌കൂളുകളില്‍ നാളെ (ജൂണ്‍ 22, തിങ്കള്‍) പ്രവേശനം നേടാം. നാളെ രാവിലെ 10 മുതല്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം നേടാനുള്ള സമയം.
തിരുവനന്തപുരം | പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്റ് ഇന്ന് വൈകിട്ട് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് സ്‌കൂളുകളില്‍ നാളെ (ജൂണ്‍ 22, തിങ്കള്‍) പ്രവേശനം നേടാം. രാവിലെ 10 മുതല്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം നേടാനുള്ള സമയം.
2,46,638 പേരാണ് ബുധനാഴ്ചയോടെ പൂര്‍ത്തിയായ ആദ്യ അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ 2,20,465 പേര്‍ മാത്രമാണ് സ്‌കൂളുകളില്‍ ചേര്‍ന്നത്. ഉയര്‍ന്ന ഓപ്ഷന്‍ പ്രതീക്ഷിച്ചും മറ്റും 96,721 പേര്‍ താത്കാലിക പ്രവേശനമാണ് നേടിയത്. ഫീസടച്ച് സ്ഥിരം പ്രവേശനം നേടിയത് 1,23,744 കുട്ടികളാണ്.
അലോട്ട്മെന്റ് ലഭിച്ചിട്ടും ഫീസ് ഘടനയിലെ അപാകതകളും ദൂരക്കൂടുതലും കാരണം 24,978 പേര്‍ക്ക് നിശ്ചിത സമയത്ത് സ്‌കൂളില്‍ ചേരാന്‍ കഴിഞ്ഞിട്ടില്ല. അപേക്ഷയിലെ പിഴവുകള്‍ കാരണം 1,195 പേരുടെ അലോട്ട്മെന്റ് റദ്ദാക്കുകയും ചെയ്തു. ഈ ഇനങ്ങളിലായി പുറത്തായ 26,173 സീറ്റുകളാണ് രണ്ടാം അലോട്ട്മെന്റില്‍ പരിഗണിക്കുന്നത്.
മൂന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ഈമാസം 29, 30 തീയതികളില്‍ നടക്കും. ജൂലൈ ആറിനാണ് ക്ലാസ്സുകള്‍ ആരംഭിക്കുക.
Content Highlights: The Directorate of General Education has officially published the Kerala Plus One single-window merit quota second allotment results today on the HSCAP web portal. Students can check their updated status using the Candidate Login option and download their allotment memo for further reference. Successful candidates must report to their assigned schools to secure temporary or permanent admission within the specified deadline.







