Connect with us

Uae

ന്യൂറാലിങ്കിന്റെ ബ്രെയിൻ ചിപ് പരീക്ഷണം യു എ ഇയിൽ

പക്ഷാഘാത രോഗികൾക്ക് പുതിയ പ്രതീക്ഷ നൽകും

Published

|

Last Updated

അബൂദബി| ഇലോൺ മസ്‌കിന്റെ ന്യൂറാലിങ്ക് കമ്പനി വികസിപ്പിച്ച വയർലെസ് ബ്രെയിൻ ചിപ്പിന്റെ ആദ്യ അന്താരാഷ്ട്ര ക്ലിനിക്കൽ പരീക്ഷണം യു എ ഇയിൽ നടക്കും. അബൂദബിയിലെ ക്ലീവ്ലാൻഡ് ക്ലിനിക്കിൽ “യു എ ഇ-പ്രൈം’ പദ്ധതിയിലൂടെ പക്ഷാഘാത രോഗികളിൽ പരീക്ഷണം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മേഖലയിലെ ജീവിത ശാസ്ത്ര വികസനത്തിൽ നാഴികക്കല്ലാണ് ഈ സംരംഭമെന്നും ഗുരുതര ന്യൂറോളജിക്കൽ രോഗികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നതുമാണെന്ന് ആരോഗ്യ വകുപ്പ് ചെയർമാൻ മൻസൂർ ഇബ്്റാഹിം അൽ മൻസൂരി പറഞ്ഞു.
ഒരു ദിർഹം നാണയത്തോളം വലുപ്പമുള്ള ന്യൂറാലിങ്ക് ചിപ്, ശരീര നിയന്ത്രണം നഷ്ടപ്പെട്ട ക്വാഡ്രിപ്ലീജിക് രോഗികൾക്കായാണ് രൂപകൽപ്പന ചെയ്തത്. മസ്തിഷ്‌കത്തിൽ ഘടിപ്പിക്കുന്ന ഈ ചിപ്, കമ്പ്യൂട്ടറോ മൊബൈലോ നിയന്ത്രിക്കാൻ സഹായിക്കും. 1,000-ലധികം ഇലക്ട്രോഡുകൾ ഉൾക്കൊള്ളുന്ന ഇത്, പ്രത്യേക സർജിക്കൽ റോബോട്ട് വഴിയാണ് സ്ഥാപിക്കുക. ഇതിനകം മൂന്ന് പേരിൽ പരീക്ഷിച്ചിട്ടുണ്ട്. കാഴ്ച, ചലനം, സംസാരം എന്നിവ പുനഃസ്ഥാപിക്കാൻ ഇതിലൂടെ സാധിക്കും. ഭാവിയിൽ, ദൈനംദിന ജീവിതത്തിലേക്കും ഇതിന്റെ ഉപയോഗം വ്യാപിപ്പിക്കാമെന്ന് മസ്‌ക് അവകാശപ്പെടുന്നു.

Latest