Connect with us

National

ജമ്മു കശ്മീരിലെ ബുധ്ഗാമില്‍ മൂന്ന് ഭീകരര്‍ അറസ്റ്റില്‍; ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടികൂടി

മുസമ്മില്‍ അഹ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീര്‍ അഹ്മദ് എന്നിവരാണ് അറസ്റ്റിലായത്. 2020 മുതല്‍ ലശ്കറെ ത്വയ്യിബക്കായി പ്രവര്‍ത്തിച്ചു വരുന്നവരാണ് ഇവര്‍.

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ബുധ്ഗാമില്‍ മൂന്ന് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. മുസമ്മില്‍ അഹ്മദ്, ഇഷ്ഫാഖ് പണ്ഡിറ്റ്, മുനീര്‍ അഹ്മദ് എന്നിവരാണ് അറസ്റ്റിലായത്. 2020 മുതല്‍ ലശ്കറെ ത്വയ്യിബക്കായി പ്രവര്‍ത്തിച്ചു വരുന്നവരാണ് ഇവര്‍. സംഘത്തിന്റെ കൈയില്‍ നിന്ന് തോക്കും ഗ്രനേഡ് ഉള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കളും പിടികൂടി.

മേഖലയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും പ്രദേശവാസികളെ തീവ്രവാദി ഗ്രൂപ്പില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതിനുമുള്ള ആസൂത്രിത ശ്രമങ്ങളിലായിരുന്നു ഇവര്‍.

2020ല്‍ പാകിസ്ഥാനിലെത്തുകയും ലഷ്‌കര്‍ ഇ ത്വയ്യിബ ഗ്രൂപ്പില്‍ ചേരുകയും ചെയ്ത ആബിദ് ഖയൂം ലോണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് അറസ്റ്റിലായവര്‍.

Latest