Connect with us

Kerala

തപാല്‍ വോട്ട് വിവാദം: തിരുത്തിയത് കണ്ടില്ലേയെന്ന് എം വി ഗോവിന്ദന്‍

ജി സുധാകരന്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | സി പി എം നേതാവ് ജി സുധാകരന്റെ തപാല്‍ വോട്ട് വിവാദത്തോട് പ്രതികരിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അദ്ദേഹം പറഞ്ഞത് അദ്ദേഹം നിഷേധിച്ചു. തിരുത്തിയത് നിങ്ങള്‍ കണ്ടില്ലേ. രണ്ടാമത് പറഞ്ഞതിനാണ് പ്രസക്തിയെന്നും അതിനൊപ്പമാണ് പാര്‍ട്ടിയെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ജി സുധാകരന്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു. നിയമ നടപടികള്‍ക്ക് പാര്‍ട്ടി പിന്തുണ എന്തിനാണ്. ഒരു അട്ടിമറി പ്രവര്‍ത്തനവും സി പി എം നടത്തിയിട്ടില്ല. അന്നുമില്ല, ഇന്നുമില്ല, ഇനിയുമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

കണ്ണൂര്‍ മലപ്പട്ടത്ത് ബോധപൂര്‍വയ സംഘര്‍ഷമാണ് കോണ്‍ഗ്രസ്സ് നടത്തുന്നത്. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചു. കണ്ണൂരിനെ കുഴപ്പത്തിലെത്തിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

Latest