Kerala
തിരുവനന്തപുരത്ത് പത്തംഗ സംഘം ആളുമാറി യുവാവിനെ മര്‍ദിച്ചു; ഏഴുപേര്‍ അറസ്റ്റില്‍
തിരുമല സ്വദേശി പ്രവീണിനാണ് മര്‍ദനമേറ്റത്. പൂജപ്പുര സ്വദേശിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

തിരുവനന്തപുരം | തിരുവനന്തപുരത്ത് ആളുമാറി യുവാവിനെ മര്‍ദിച്ചു. തിരുമല സ്വദേശി പ്രവീണിനാണ് മര്‍ദനമേറ്റത്.
പത്ത് പേരടങ്ങുന്ന സംഘമാണ് പ്രവീണിനെ മര്‍ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഘത്തിലെ ഏഴു പേരെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
യുവാവിനെ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. പൂജപ്പുര സ്വദേശിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍, ആളുമാറിയെന്ന് മനസ്സിലായതോടെ ഇവര്‍ യുവാവിനെ ഉപേക്ഷിച്ചു കടന്നു.
---- facebook comment plugin here -----