Connect with us

National

ഗുജറാത്ത് സമാചാര്‍ ഉടമ ബാഹുബലി ഷായെ ഇ ഡി അറസ്റ്റ് ചെയ്തു

ബി ജെ പി മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും നിശബ്ദരാക്കാനും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ പാര്‍ടികള്‍

Published

|

Last Updated

ഗാന്ധിനഗര്‍ | ഗുജറാത്തിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രമായ ഗുജറാത്ത് സമാചാര്‍ ഉടമ ബാഹുബലി ഷായെ ഇ ഡി അറസ്റ്റ് ചെയ്തു. 93 വര്‍ഷം പാരമ്പര്യമുള്ള പത്രമാണ് ഗുജറാത്ത് സമാചാര്‍. ഷായുടെ അറസ്റ്റ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഗുജറാത്തിലെ ഭരണകക്ഷിയായ ബി ജെ പി മാധ്യമങ്ങളെ ഭീഷണിപ്പെടുത്താനും നിശബ്ദരാക്കാനും കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ പാര്‍ടികള്‍ പറഞ്ഞു.

പതിനഞ്ചിലധികം ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധമുള്ളയാളാണ് ഷാ. അദ്ദേഹവുമായി ബന്ധപ്പെട്ട ഒന്നിലധികം സ്ഥലങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇന്നലെ രാത്രി വൈകിയാണ് ബാഹുബലി ഷായെ ഇ ഡി കസ്റ്റഡിയിലെടുത്തത്. ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബാഹുബലി ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് ഷായെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഷായെ അറസ്റ്റ് ചെയ്തതിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിക്കുന്ന ഔദ്യോഗിക പ്രസ്താവന ഇ ഡി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ജി എസ് ടി വി ചാനലും ഗുജറാത്ത് സമാചാര്‍ പത്രവും പ്രസിദ്ധീകരിക്കുന്ന ലോക് പ്രകാശന്‍ ലിമിറ്റഡിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ് ബാഹുബലി ഷാ. മൂത്ത സഹോദരന്‍ ശ്രേയാന്‍ഷ് ഷാ പത്രത്തിന്റെ മാനേജിംഗ് എഡിറ്ററാണ്. നിരവധി ദേശീയ നേതാക്കള്‍ ഷായ്ക്ക് പിന്തുണ അറിയിച്ചു.

 

Latest