Connect with us

Kerala

അസ്വാരസ്യം: കെല്‍പാം ചെയര്‍മാനേയും എം ഡി യേയും മാറ്റി

സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനാണ് എം ഡിയായിരുന്ന ആര്‍ വിനയകുമാര്‍

Published

|

Last Updated

തിരുവനന്തപുരം | കെല്‍പാം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എസ് സുരേഷ് കുമാറിനേയും മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആര്‍ വിനയകുമാറിനേയും മാറ്റി. സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനാണ് എം ഡിയായിരുന്ന ആര്‍ വിനയകുമാര്‍.

ചെയര്‍മാനും എം ഡിയും തമ്മിലുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവിരം. കെല്‍പാം ചെയര്‍മാന്റെ ചുമതല വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസിനും മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല നിലവിലെ കെ-ബിപ് സി ഇ ഒ സൂരജിനും നല്‍കി സര്‍ക്കാര്‍ ഉത്തരവിറവിനയകുമാറിനെ മാതൃസ്ഥാപനത്തിലേക്ക് മടക്കി അയയ്ക്കുകയാണെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം.

സമാനമായ സാഹചര്യത്തില്‍ വിനയ കുമാറിനെ കൊല്ലം മീറ്റര്‍ കമ്പനി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നേരത്തെ നീക്കിയിരുന്നു.

 

Latest