Kerala
പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 75 വര്‍ഷം കഠിന തടവും 4,75,000 രൂപ പിഴയും
ചേര്‍പ്പ് ചൊവ്വൂര്‍ സ്വദേശി തണ്ടക്കാരന്‍ വീട്ടില്‍ ശ്രീരാഗിനെ(25)യാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ജയ പ്രഭു പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ടുകള്‍ പ്രകാരം ശിക്ഷിച്ചത്

തൃശൂര്‍ | പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി കഞ്ചാവ് വലിക്കാന്‍ കൊടുത്ത് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ 25 കാരന് 75 വര്‍ഷം കഠിന തടവും 4,75,000 രൂപ പിഴയും ശിക്ഷ. എല്‍ കെ ജി പഠന സമയത്തും അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴും വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ലൈംഗികമായി പീഠിപ്പിച്ചു എന്നും പരാതി ഉണ്ടായിരുന്നു.
ചേര്‍പ്പ് ചൊവ്വൂര്‍ സ്വദേശി തണ്ടക്കാരന്‍ വീട്ടില്‍ ശ്രീരാഗിനെ(25)യാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ജയ പ്രഭു പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ടുകള്‍ പ്രകാരം ശിക്ഷിച്ചത്. 2024 ല്‍ ചേര്‍പ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസിലാണ് വ്യാഴാഴ്ച ശിക്ഷ വിധിച്ചത്.
പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ചേര്‍പ്പ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വി എസ് വിനീഷ് ആണ് ആദ്യം അന്വേഷണം നടത്തിയത്. ഇന്‍സ്‌പെക്ടര്‍ സി വി ലൈജുമോന്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ്, സി പി ഒ സിന്റി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എം സുനിത, അഡ്വ. ഋഷിചന്ദ് എന്നിവര്‍ ഹാജരായി. സഹായികളായി എ എസ് ഐ വിജയശ്രീ, സി പി ഒ അന്‍വര്‍ എന്നിവരും പ്രവര്‍ത്തിച്ചു.