Connect with us

Kerala

കെ യു ജനീഷ് കുമാര്‍ എം എല്‍ എക്കെതിരെ കേസെടുത്തതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ്

ഫോറസ്റ്റ് സ്റ്റേഷനില്‍ അകാരണമായി തടഞ്ഞുവെച്ചു എന്ന തോട്ടം തൊഴിലാളിയുടെ പരാതിയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

Published

|

Last Updated

പത്തനംതിട്ട | വനം വകുപ്പ് അധികൃതരുടെ പരാതിയില്‍ കെ യു ജനീഷ് കുമാര്‍ എം എല്‍ എക്കെതിരെ കേസെടുത്തതിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ്.

കാട്ടാന വൈദ്യുതാഘാതം ഏറ്റു ചെരിഞ്ഞ കേസില്‍ പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ അകാരണമായി തടഞ്ഞുവെച്ചു എന്ന തോട്ടം തൊഴിലാളിയുടെ പരാതിയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. കണ്ടാല്‍ അറിയാവുന്ന മൂന്ന് വനപാലകര്‍ക്കെതിരെയാണ് കൂടല്‍ പോലീസ് കേസെടുത്തത്. പശ്ചിമബംഗാള്‍ സ്വദേശി സെന്തു മണ്ഡല്‍ ആണ് പരാതിക്കാരന്‍. മണിക്കൂറുകള്‍ തടഞ്ഞുവെച്ചത് കാരണം ആറര ടണ്‍ കൈതച്ചക്ക നശിച്ചെന്നും രണ്ട് ലക്ഷം നഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നു.

ഈ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാളെ ഇറക്കാന്‍ ആണ് എം എല്‍ എ ഫോറസ്റ്റ് സ്റ്റേഷനുള്ളില്‍ ബഹളം വെച്ചത്. ഈ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് എം എല്‍ എ ക്കെതിരെ കേസെടുത്തത്. ഇതിനു പിന്നാലെയാണ് വനം ഉദ്യോഗസ്ഥര്‍ക്കെതിരെയും പരാതി ഉയര്‍ന്നത്.

 

 

Latest