Connect with us

Kerala

അലുവ അതുൽ കൊലപാതകം; മൂന്നുപേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി

കണ്ടാലറിയുന്ന രണ്ട് പേരെക്കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കും.

Published

|

Last Updated

കൊല്ലം| കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിന്റെ കൊലപാതകത്തില്‍ കേസെടുത്ത് പോലീസ്. മൂന്നുപേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. ഗുണ്ടാനേതാവ് അലുവ അതുല്‍ ബ്ലാക്ക് വിഷ്ണു, മണ്ണെണ്ണ നൗഫല്‍, ഹുസ്സൈന്‍ എന്നിവരെയാണ് പ്രതിചേര്‍ത്തത്. കണ്ടാലറിയുന്ന രണ്ട് പേരെക്കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കും.

ഇന്ന് അലുവ അതുല്‍ പോലീസ് സ്റ്റേഷനില്‍ ഒപ്പ് രേഖപ്പെടുത്തി തിരിച്ചു വരുന്ന വഴിയാണ് ആക്രമണം നടന്നത്. പ്രതികളുടെ സുഹൃത്ത് അനീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് എഫ്ഐആറില്‍ ഉള്ളത്. വടിവാളും വെട്ടുകത്തിയും ഉപയോഗിച്ചാണ് പ്രതികള്‍ അലുവ അതുലിനെ കൊലപ്പെടുത്തിയത്. പിന്നാലെ പ്രതികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്നും എഫ്ഐആറില്‍ പറയുന്നു.

അലുവ അതുലിന്റെ കൊലപാതകത്തില്‍ പോലീസിനുണ്ടായത് ഗുരുതര വീഴ്ചയാണ്. ഒരാഴ്ച മുന്‍പ് ജാമ്യത്തിലിറങ്ങിയ അലുവ അതുലിനെ കടത്തൂര്‍ ടീം ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇരു സംഘങ്ങളും തമ്മില്‍ തുടര്‍ച്ചയായി സംഘര്‍ഷം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ കരുനാഗപ്പള്ളി പോലീസ് ഈ നിര്‍ദേശം അവഗണിക്കുകയായിരുന്നു.

Latest