Education
വെഫി കരിയര്‍ എക്‌സ്‌പോ എഡ്യൂസീന്‍ 5.0 തുടങ്ങി
മാറുന്ന ലോകക്രമത്തിനും വിദ്യാര്‍ഥികളുടെ അഭിരുചിക്കും അനുസരിച്ച് കേരളത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ അഴിച്ചു പണിയം: എം കെ രാഘവന്‍ എം പി

കോഴിക്കോട് | വെഫി കരിയര്‍ എക്‌സ്‌പോ എഡ്യൂസീന്‍ 5.0 കോഴിക്കോട് കാലിക്കറ്റ് ടവറില്‍ ആരംഭിച്ചു. എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു.
മാറുന്ന ലോകക്രമത്തിനും വിദ്യാര്‍ഥികളുടെ അഭിരുചിക്കും അനുസരിച്ച് കേരളത്തിലെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ അഴിച്ചു പണിയല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നല്ലൊരു ശതമാനം വിദ്യാര്‍ഥികളും കരിക്കുലത്തോട് താല്പര്യം ഇല്ലാതെ കോഴ്‌സുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നു.
വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ കമ്പോളത്തില്‍ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയാതിരിക്കുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് മുനീറുല്‍ അഹദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. വെഫി സി ഇ ഒ സി കെ മുഹമ്മദ് റഫീഖ് വിഷയാവതരണം നടത്തി. വെഫി സെക്രട്ടറി കെ പി മുഹമ്മദ് അനസ് സ്വാഗതവും കണ്‍വീനര്‍ അബ്ദുറഹ്മാന്‍ എറോല്‍ നന്ദിയും പറഞ്ഞു.