Kerala
വീട്ടിലേക്ക് കയറുന്നതിനായി കാറില്‍ നിന്ന് ഇറങ്ങിയ സ്ത്രീ മിന്നലേറ്റു മരിച്ചു
കളമശ്ശേരിയിലെ ലൈലയാണ് മരിച്ചത്

കളമശ്ശേരി | കളമശ്ശേരിയില്‍ മിന്നലേറ്റ് സ്ത്രീ മരിച്ചു. വീട്ടിലേക്ക് കയറുന്നതിനായി കാറില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ലൈല എന്ന സ്ത്രീ മരിച്ചത്. രാത്രി 10.45 മിന്നലേറ്റു മരിച്ച ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം മെയ് 16 മുതല്‍ 22 വരെ കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. മധ്യകേരളത്തില്‍ ഒഴികെ സാധാരണ ഈ കാലയളവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മെയ് 23 മുതല്‍ 29 വരെ സാധാരണ ഈ കാലയളവില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചേക്കും.
---- facebook comment plugin here -----