Kerala
ഒന്നാം തീയതിക്ക് മുമ്പ് ശമ്പളം മുഴുവനായി നൽകി കെ എസ് ആര്‍ ടി സി
തുടര്‍ച്ചയായി 11ാം മാസമാണ് ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്

പത്തനംതിട്ട | ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്ത് കെ എസ് ആര്‍ ടി സി. ശമ്പള ഇനത്തിനായുള്ള 80 കോടി രൂപ ഇന്നലെ തന്നെ വിതരണം ചെയ്തെന്ന് കെ എസ് ആർ ടി സി അറിയിച്ചു.
തുടര്‍ച്ചയായി 11ാം മാസമാണ് കെ എസ് ആര്‍ ടി സിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ നല്‍കുമെന്ന് ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെ ബി ഗണേഷ് പ്രഖ്യാപിച്ചിരുന്നു.
---- facebook comment plugin here -----