Kerala
ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്: നടി മിനു മുനീര്‍ അറസ്റ്റില്‍
ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. നടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

കൊച്ചി | സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. നടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിട്ട കാലയളവിലാണ് മിനു മുനീര്‍ ബാലചന്ദ്ര മേനോനെതിരെ ആരോപണം ഉന്നയിച്ചത്. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ബാലചന്ദ്ര മേനോന്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ആരോപണം.
ബാലചന്ദ്ര മേനോനെതിരെ കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചിരുന്നു. നടന്മമാരായ മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെയും മിനു മുനീര്‍ പരാതി നല്‍കിയിരുന്നു.
---- facebook comment plugin here -----