Connect with us

Ongoing News

ഒ ഖാലിദ്, അബ്ദുര്‍റസാഖ് കൊറ്റി അനുസ്മരണം: 'ത്യാഗ സ്മൃതികള്‍' 24ന് അബുദാബിയില്‍

സ്വാഗതസംഘം രൂപവത്കരിച്ചു

Published

|

Last Updated

അബുദാബി | കണ്ണൂര്‍ ജില്ലാ എസ് വൈ എസ്, അല്‍ മഖര്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ഒ ഖാലിദ്, അബ്ദുര്‍റസാഖ് കൊറ്റി എന്നിവരുടെ അനുസ്മരണ സമ്മേളനം ഈ മാസം 24ന് ഐ ഐ സി സി ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കും. അബ്ദുല്ല വടകര, അഷ്റഫ് മന്ന എന്നിവര്‍ പ്രഭാഷണം നടത്തും. സയ്യി അസ്ലം ജിഫ്രി സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

ധാര്‍മിക പ്രവര്‍ത്തന രംഗത്ത് കര്‍മനിരതമായ ജീവിതം നയിച്ച് പ്രാസ്ഥാനിക മുന്നേറ്റത്തില്‍ നവജാഗരണം നല്‍കിയ ത്യാഗികളായിരുന്ന മുന്‍ കഴിഞ്ഞ നേതാക്കളെ അനുസ്മരിക്കുക വഴി പുതുതലമുറക്ക് പ്രാസ്ഥാനിക, ധാര്‍മിക പാഠങ്ങള്‍ പകര്‍ന്നുനല്‍കാന്‍ കഴിയുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. പരിപാടിയുടെ വിജയത്തിന് സ്വാഗതസംഘം രൂപവത്കരിച്ചു. ചെയര്‍മാന്‍: അബ്ദുള്‍റഹീം പാനൂര്‍, കണ്‍വീനര്‍: സവാദ് കൂത്തുപറമ്പ്, ഫിനാന്‍സ് കണ്‍വീനര്‍: നാവാസ് ചൊക്ലി എന്നിവരാണ് ഭാരവാഹികള്‍

യോഗത്തില്‍ ഹംസ അഹ്സനി വയനാട്, ഷുഹൈബ് അമാനി കയരളം, അബ്ദുല്‍ ലത്തീഫ് ഹാജി മാട്ടൂല്‍, ഷാഫി പട്ടുവം, അബ്ദുല്‍ ഹക്കീം വളക്കൈ, ഖാസിം പുറത്തീല്‍, അസ്ഫാര്‍ മാഹി, അഖ്‌ലാഖ് ചൊക്ലി, മുഹമ്മദ് കുഞ്ഞി കെ വി പങ്കെടുത്തു.

 

Latest