Connect with us

Haritha Issue

നജ്മ തബ്ഷീറ രഹസ്യ മൊഴി നല്‍കും

ഇതിന് മുന്നോടിയായി രാവിലെ പതിനൊന്ന് മണിക്ക് പിരിച്ചുവിട്ട ഹരിത കമ്മിറ്റിയിലെ നേതാക്കള്‍ മാധ്യമങ്ങളെ കാണും

Published

|

Last Updated

കോഴിക്കോട് | എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്ക്  മജിസ്ട്രറ്റിന് മുന്നില്‍ ഹാജരാവാന്‍ നോട്ടീസ്. മജിസ്‌ട്രേറ്റിന് മുന്നില്‍ നജ്മ രഹസ്യ മൊഴി നല്‍കും. ഉച്ചക്കാണ് നജ്മക്ക് ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.

ഉച്ചക്ക് മൂന്ന് മണിക്ക് തന്നെ ന്ജമ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയല്‍ ഹാജരാകും. ഇതിന് മുന്നോടിയായി രാവിലെ പതിനൊന്ന് മണിക്ക് പിരിച്ചുവിട്ട ഹരിത കമ്മിറ്റിയിലെ നേതാക്കള്‍ മാധ്യമങ്ങളെ കാണും.

Latest