Connect with us

International

ചന്ദ്രനില്‍ നിഗൂഢമായ സ്ഫടിക ഗോളങ്ങള്‍ കണ്ടെത്തി

ഗ്ലാസ് കണങ്ങളുടെ വിചിത്രമായ രൂപം, ഇംപാക്റ്റ് ഗ്ലാസുകളുമായി പൊരുത്തപ്പെടുന്നുവെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഒരു പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ചന്ദ്രന്റെ ഒരുവശത്ത് നിഗൂഢമായ സ്ഫടിക ഗോളങ്ങള്‍ ചൈനീസ് റോവര്‍ യുട്ടു-2 കണ്ടെത്തി. ഗ്ലാസ് കണങ്ങളുടെ വിചിത്രമായ രൂപം, ഇംപാക്റ്റ് ഗ്ലാസുകളുമായി പൊരുത്തപ്പെടുന്നുവെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ചൈനീസ് റോവര്‍ യുട്ടു-2 ചന്ദ്രോപരിതലത്തില്‍ മൂന്ന് മാസത്തേക്ക് മാത്രമേ പ്രവര്‍ത്തിക്കൂ. എന്നാല്‍ ഇപ്പോള്‍ ചന്ദ്രനില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഓപ്പറേഷന്‍ റോവര്‍ എന്ന റെക്കോര്‍ഡ് ഇതു സ്വന്തമാക്കിയിരിക്കുകയാണ്. 2019 ജനുവരിയില്‍, യുട്ടു-2 ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയപ്പോള്‍, ചന്ദ്രന്റെ വിദൂരഭാഗത്ത് എത്തുന്ന ആദ്യത്തെ റോവറായി ഇത് മാറി. അന്നുമുതല്‍, ഭൂമിയില്‍ നിന്ന് മനുഷ്യന് കാണാന്‍ കഴിയാത്ത വശത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ അത് നമുക്ക് നല്‍കുന്നു. കഴിഞ്ഞ മാസം റോവര്‍ അയച്ച ചിത്രങ്ങളില്‍, ദൂരെയുള്ള മണ്ണ് വളരെ ഒട്ടിപ്പിടിക്കുന്നതാണെന്ന് തെളിയിച്ചു. ഇപ്പോള്‍ ഗ്ലാസ് ഗോളങ്ങളുടെ നിഗൂഢതയും വെളിച്ചത്തു കൊണ്ടുവന്നു.

ചന്ദ്രോപരിതലത്തില്‍ ധാരാളം സിലിക്കേറ്റ് വസ്തുക്കള്‍ ഉണ്ട്. അതിനെ ഗ്ലാസാക്കി മാറ്റാന്‍ കഴിയുന്നത് തീവ്രമായ ചൂടാണ്. പണ്ട് അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളുടെ ആവാസകേന്ദ്രമായിരുന്നു ചന്ദ്രന്‍. എന്നാല്‍ ഇന്നും, ഉല്‍ക്കാശിലകള്‍ പോലുള്ള ചെറിയ വസ്തുക്കളില്‍ നിന്നുള്ള ആഘാതം ഗ്ലാസ് നിര്‍മ്മിക്കാന്‍ ആവശ്യമായ താപം സൃഷ്ടിക്കുന്നു. വിദൂര വശത്ത് കാണപ്പെടുന്ന ഗോളങ്ങള്‍ അര്‍ധസുതാര്യമാണെന്നും പൂര്‍ണ്ണമായും സുതാര്യമല്ലെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ചന്ദ്രനില്‍ കാണപ്പെടുന്ന ഗോളങ്ങള്‍ക്ക് ഇവിടെ ഭൂമിയിലെ ചിലയിടങ്ങളില്‍ കാണുന്ന പോലെ ഒരു തിളക്കമുണ്ട്. ഉല്‍ക്കാശില തകരുന്നതിലേക്ക് ചൂണ്ടിക്കാണിക്കുന്ന പുതിയ ആഘാത ഗര്‍ത്തങ്ങള്‍ക്ക് സമീപമാണ് ഇവയെ കണ്ടെത്തിയത്. വളരെക്കാലം മുമ്പ് ചന്ദ്രനില്‍ അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ ഉണ്ടായപ്പോഴാണ് ഗോളങ്ങള്‍ രൂപപ്പെട്ടതെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. അടുത്തിടെയുണ്ടായ ഒരു ഉല്‍ക്കാപതനത്തിലാവണം ഇത് ഉണ്ടായതെന്നു ഗവേഷകര്‍ കരുതുന്നു. അവ ഉരുകി വീണ്ടും അര്‍ധസുതാര്യ ഗോളങ്ങളായി രൂപാന്തരപ്പെട്ടതാകാമെന്നും ഇതു ശരിയാണെങ്കില്‍, ചന്ദ്രോപരിതലത്തില്‍ അത്തരം നിരവധി ഗോളങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് ഗവേഷകരുടെ നിഗമനം.

 

Latest