Connect with us

ബി ജെ പി മന്ത്രിമാരെ പുകഴ്ത്തിയ രാജ്യസഭാ എം പി പി വി അബ്ദുല്‍ വഹാബിനെ മുസ്ലിം ലീഗ് നേതൃത്വം തള്ളി. പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഏതു സാഹചര്യത്തിലാണ് പരാമര്‍ശം എന്നതിനെക്കുറിച്ച് വഹാബിനോട് വിശദീകരണം തേടുമെന്നും മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു. കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയില്‍ പി വി അബ്ദുല്‍ വഹാബ് എംപി നടത്തിയ പരാമര്‍ശത്തോടെ പാര്‍ട്ടി യോജിക്കുന്നില്ല. ഏതു സാഹചര്യത്തിലാണ് പ്രസ്തുത പരാമര്‍ശം എന്നതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കും എന്നാണു പ്രസ്താവനയില്‍ പറയുന്നത്.

വീഡിയോ കാണാം

Latest