Connect with us

local body election 2025

ജനറല്‍ വാര്‍ഡില്‍ വനിതയെ പോരാട്ടത്തിനിറക്കി മുസ്‌ലിം ലീഗ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ വനിതകളെ മത്സരിപ്പിക്കല്‍ അപൂര്‍വവും മുസ്‌ലിം ലീഗില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വവുമാണ്

Published

|

Last Updated

വേങ്ങര | പറപ്പൂര്‍ ഗ്രാമപ ഞ്ചായത്ത് ജനറല്‍ വാ ര്‍ഡില്‍ വനിതയെ പോരാ ട്ടത്തിനിറക്കി മുസ്‌ലിം ലീഗ്. ഒമ്പതാം വാര്‍ഡ് ഇരിങ്ങല്ലൂര്‍ പാലാണിയിലാണ് സിറ്റിംഗ് അംഗം കൂടിയായ എ പി ശാഹിദ മത്സരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ വനിതകളെ മത്സരിപ്പിക്കല്‍ അപൂര്‍വവും മുസ്‌ലിം ലീഗില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വവുമാണ്. ഈ വാര്‍ഡില്‍ നേരത്തെ രണ്ട് പേര്‍ മുസ്‌ലിം ലീഗില്‍ മത്സരിക്കാന്‍ രംഗപ്രവേശം ചെയ്തിരുന്നെങ്കിലും എ പി ശാഹിദയെ രണ്ടാം തവണയും പരിഗണിക്കുകയായിരുന്നു. ഇടത് സ്വതന്ത്രനായ അ ബ്ദുല്‍ മുനീറിനോടാണ് മത്സരം. അബ്ദുല്‍ മുനീറിനിത് കന്നി മത്സരമാണ്.

Latest