Connect with us

Kerala

ഇടുക്കിയില്‍ മൂന്ന് വയസുകാരന് വിഷം നല്‍കി അമ്മ ആത്മഹത്യ ചെയ്തു

കുട്ടി അപകട നില തരണം ചെയ്തതു.

Published

|

Last Updated

ഇടുക്കി | ഇടുക്കി കമ്പംമെട്ടില്‍ മൂന്ന് വയസുകാരന് വിഷം നല്‍കി അമ്മ ജീവനൊടുക്കി. കുഴിക്കണ്ടം കണ്ടങ്കര വടകേതില്‍ രമേശിന്റെ ഭാര്യ ആര്യാമോള്‍ ആണ് മരിച്ചത്.മകന്‍ ആരോമല്‍ ചികിത്സയിലാണ്. കുട്ടി അപകട നില തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ആര്യ കുഞ്ഞിന് വിഷം നല്‍കി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.ആര്യയുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട് വീട്ടുകാര്‍ ഉടന്‍ തൂക്കുപാലത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)

Latest