Connect with us

Malappuram

ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ കൂടുതല്‍ പഠനസൗകര്യങ്ങളൊരുക്കണം: ഖലീല്‍ ബുഖാരി തങ്ങള്‍

വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന യൂണിവേഴ്സിറ്റികളില്‍ തന്നെ കൃത്യമായ പരീക്ഷയും ഫലപ്രഖ്യാപനവും നടക്കാത്തത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ അവതാളത്തിലാക്കുമെന്നും തങ്ങൾ

Published

|

Last Updated

മലപ്പുറം | പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ കൂടുതല്‍ പഠനസൗകര്യങ്ങളൊരുക്കണമെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി ആവശ്യപ്പെട്ടു. മഅദിന്‍ സയന്‍സ് സെന്റര്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പസ് കിക്കോഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

റെഗുലര്‍ സംവിധാനങ്ങളിലെ സീറ്റുകളുടെ അപര്യാപ്തത കാരണം വിദ്യാര്‍ത്ഥികള്‍ പലപ്പോഴും പ്രൈവറ്റ് മേഖലയേയോ അന്യസംസ്ഥാനങ്ങളേയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ പ്രശ്നങ്ങള്‍ അതിരൂക്ഷമാണ്. കൂടുതല്‍ ഗവണ്‍മെന്റ് കോളേജുകള്‍ അനുവദിച്ചും കോഴ്സുകളുടെ എണ്ണം വര്‍ധിപ്പിച്ചും പരിഹാരം കാണണം.

വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന യൂണിവേഴ്സിറ്റികളില്‍ തന്നെ കൃത്യമായ പരീക്ഷയും ഫലപ്രഖ്യാപനവും നടക്കാത്തത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ അവതാളത്തിലാക്കുന്നതാണ്. സാക്ഷരതയിലും പൊതുവിദ്യാഭ്യാസ മുന്നേറ്റത്തിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി നിലകൊള്ളുന്ന കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുവാനും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുവാനും അധികൃതര്‍ തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ മഅദിന്‍ സയന്‍സ് സെന്റര്‍ ഡയറക്ടര്‍ സൈഫുല്ല നിസാമി ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ ,വെഫി സംസ്ഥാന കോഡിനേറ്റര്‍ സി കെ എം റഫീഖ്, സൈദലവി സഅദി, ശിഹാബലി അഹ്‌സനി മലപ്പുറം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അബ്ദുറഹ്മാന്‍ ചെമ്മങ്കടവ് എന്നിവര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest