Connect with us

National

മുംബൈയില്‍ മോണോ റെയില്‍ ട്രെയിന്‍ ഉയരപ്പാതയില്‍ കുടുങ്ങി; യാത്രക്കാരെ പുറത്തെത്തിച്ചത് കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച്

മുംബൈയില്‍ കനത്തമഴ തുടരുന്നതിനിടെയാണ് വൈദ്യുതിവിതരണം തകരാറിലായി ട്രെയിന്‍ കുടുങ്ങിപ്പോയത്

Published

|

Last Updated

മുംബൈ |  മുംബൈയിലെ മോണോറെയില്‍ ട്രെയിന്‍ ഉയരപ്പാതയില്‍ യാത്രയ്ക്കിടെ നിന്നു. ഏറെ നേരം ട്രെയിനില്‍ കുടുങ്ങിയ യാത്രക്കാരെ കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് പുറത്തെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ മുംബൈ മൈസൂര്‍ കോളനി സ്റ്റേഷന് സമീപത്താണ് സംഭവം. വൈദ്യുതി നിലച്ചതാണ് ട്രെയിന്‍ നിന്നുപോകാന്‍ കാരണം

മുംബൈയില്‍ കനത്തമഴ തുടരുന്നതിനിടെയാണ് വൈദ്യുതിവിതരണം തകരാറിലായി ട്രെയിന്‍ കുടുങ്ങിപ്പോയത്. അഗ്‌നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് യാത്രക്കാരെ സുരക്ഷിതമായി പുറത്തേക്ക് ഇറക്കുകയായിരുന്നു. വൈദ്യുതി നിലച്ചതോടെ ട്രെയിനിലെ എയര്‍കണ്ടീഷന്‍ സംവിധാനവും തകരാറിലായി. ട്രെയിനിന്റെ വാതിലുകളും തുറക്കാന്‍ കഴിഞ്ഞില്ല. നിറയെ യാത്രക്കാരുണ്ടായതിനാല്‍ എസി സംവിധാനം തകരാറിലായതോടെ പലര്‍ക്കും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് ടെക്നീഷ്യന്‍മാര്‍ എത്തി ഏറെനേരം പരിശ്രമിച്ചശേഷമാണ് വാതിലുകള്‍ തുറക്കാനായത്

---- facebook comment plugin here -----

Latest