Kerala
മോഫിയയുടെ മരണം; കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് തുടങ്ങി

ആലുവ |മോഫിയയുടെ മരണത്തില്‍ സി ഐയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് മാര്‍ച്ച് തുടങ്ങി. ഉപരോധത്തിന് മുന്നോടിയായുള്ള പ്രതിഷേധ മാര്‍ച്ചാണ് നടക്കുന്നത്. റൂറല്‍ എസ് പി ഓഫീസിന് മുന്നിലേക്കാണ് മാര്‍ച്ച് നീങ്ങുന്നത്. ഇവിടെ ഉപരോധിക്കാനാണ് തീരുമാനം. പ്രദേശത്ത് വന്‍ പോലീസ് സന്നാഹമാണുള്ളത്. ആലുവ ഈസ്റ്റ് സ്റ്റേഷനും എസ് പി ഓഫീസിനും ഇടയില്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.
സമരം നടത്തുന്ന ജനപ്രതിനിധികളെ കാണാന്‍ മോഫിയയുടെ മാതാവ് ഇന്ന് രാവിലെ പോലീസ് സ്റ്റേഷനു മുമ്പിലെത്തിയിരുന്നു. സി ഐ. സി എല്‍ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ വ്യക്തമാക്കി. ബെന്നി ബഹനാന്‍ എം പിയും അന്‍വര്‍ സാദത്ത് എം എല്‍ എയും പോലീസ് സ്റ്റേഷനു മുമ്പില്‍ കുത്തിയിരിപ്പ് സമരം തുടരുകയാണ്.
---- facebook comment plugin here -----