Connect with us

modi- xi jinping

ജി20 അത്താഴ വിരുന്നിനിടെ ഹസ്തദാനം ചെയ്ത് മോദിയും ഷീയും

ചൈനീസ് പ്രസിഡന്റിന്റെ അടുത്തേക്ക് പോയി മോദി കൈ കൊടുക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Published

|

Last Updated

ബാലി | ജി20 ഉച്ചകോടിയുടെ അത്താഴ വിരുന്നിനിടെ പരസ്പരം ഹസ്തദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗും. ഇരുരാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി പ്രശ്‌നം രൂക്ഷമായ ഘട്ടത്തിലാണ് ഈ ഹസ്തദാനം. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോയാണ് ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രത്തലവന്‍മാര്‍ക്ക് അത്താഴ വിരുന്ന് ഒരുക്കിയത്.

ചൈനീസ് പ്രസിഡന്റിന്റെ അടുത്തേക്ക് പോയി മോദി കൈ കൊടുക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹ്രസ്വമായി സംസാരിക്കുന്നതും കാണാം. ജി20 പ്രതിനിധികള്‍ക്ക് നൽകിയ ഇന്തോനേഷ്യന്‍ പരമ്പരാഗത വസ്ത്രമാണ് ഇരു നേതാക്കളും ധരിച്ചത്.

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് 2020 മുതല്‍ ഇന്ത്യ- ചൈന രാഷ്ട്രത്തലവന്‍മാര്‍ നയതന്ത്ര കൂടിക്കാഴ്ച നടത്തിയിട്ടില്ല. ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ നാളെ നിരവധി രാഷ്ട്രത്തലവന്‍മാരുമായി മോദി ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ അതില്‍ ചൈന ഇല്ല. ഈ പശ്ചാത്തലത്തിലാണ് ഈ ഹസ്തദാനം ശ്രദ്ധേയമാകുന്നത്.

Latest