Kerala
മിഥുന്റെ സ്വപ്നവീട് യാഥാര്‍ഥ്യമായി; കുടുംബത്തിന് 'മിഥുന്‍ ഭവനം' കൈമാറി മന്ത്രി വി ശിവന്‍കുട്ടി
മിഥുന്‍ തന്റെ കുടിലിന്റെ ചുവരില്‍ വരച്ചുചേര്‍ത്ത വലിയൊരു സ്വപ്നമായിരുന്നു ഒരു നല്ല വീട്.
കൊല്ലം| കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങി. സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്‌സ് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലും ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ 17നാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍ കെ എസ് ഇ ബി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്.
മിഥുന്‍ തന്റെ കുടിലിന്റെ ചുവരില്‍ വരച്ചുചേര്‍ത്ത വലിയൊരു സ്വപ്നമായിരുന്നു ഒരു നല്ല വീട്. ഇന്ന് അവന്റെ ആ സ്വപ്നം ‘മിഥുന്‍ ഭവനം’ എന്ന പേരില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.
മിഥുന്റെ ആഗ്രഹം സഫലമാക്കാന്‍ മുന്നിട്ടിറങ്ങിയ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സിനെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.





