Kerala
കോഴിക്കോട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
സ്കൂളിൽ നിന്ന് പുറത്തു നിർത്തിയതിന്റെ മനോവിഷമത്താൽ വീടുവിട്ടിറങ്ങിയതെന്ന് നിഗമനം
കോഴിക്കോട് | കോഴിക്കോട് നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി. പാവണ്ടൂർ സ്വദേശിയായ ഷാദിനെ (16) യാണ് വെള്ളിയാഴ്ച വൈകീട്ടോടെ കാണാതായത്.
വൈകീട്ട് നാലു മണിയോടെ കുട്ടി കോഴിക്കോട്ടേക്ക് ബസ് കയറി പോവുകയായിരുന്നു. ബന്ധുക്കളും സ്‌കൂള്‍ അധികൃതരും പോലിസില്‍ പരാതി നല്‍കി. സ്കളിൽ നിന്ന് പുറത്ത് നിർത്തിയതിലുള്ള മനോ വിഷമത്തിൽ വീടുവിട്ടിറങ്ങിയതാണെന്നാണ് നിഗമനം.
സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളും പത്താം ക്ലാസ് വിദ്യാര്‍ഥികളും തമ്മില്‍ കഴിഞ്ഞ ദിവസം സ്‌കൂളില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
കുട്ടിയെ എവിടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ 7510755450, 7510755450, 9946267738, 7594863223 എന്നീ നമ്പറുകളിൽ ഏതിലെങ്കിലും വിവരം അറിയിക്കേണ്ടതാണ്.
---- facebook comment plugin here -----





