Kerala
മലപ്പുറത്ത് എസ്‌ഐആറിന്റെ പേരില്‍ സ്വര്‍ണ്ണ കവര്‍ച്ച: യുവതിയുടെ മാലയും വളയും കവര്‍ന്നു
സ്ത്രീ വേഷത്തിലെത്തിയ മോഷ്ടാവ് എസ്‌ഐആര്‍ ഫോമിന്റെ പേരുപറഞ്ഞ് വീട്ടില്‍ കയറുകയായിരുന്നു
മലപ്പുറം| മലപ്പുറം തിരൂരില്‍ എസ്‌ഐആറിന്റെ പേരില്‍ സ്വര്‍ണ്ണ കവര്‍ച്ച. തിരൂര്‍ വെട്ടിച്ചിറ പൂളമംഗലത്ത് വീട്ടില്‍ കയറി യുവതിയുടെ മാലയും വളയും കവര്‍ന്നു. നാലു പവനോളം സ്വര്‍ണ്ണമാണ് മോഷ്ടിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
സ്ത്രീ വേഷത്തിലെത്തിയ മോഷ്ടാവ് എസ്‌ഐആര്‍ ഫോമിന്റെ പേരു പറഞ്ഞ് വീട്ടില്‍ കയറുകയായിരുന്നു. യുവതിയെ ആക്രമിച്ചാണ് മോഷ്ടാവ് സ്വര്‍ണ്ണം കവര്‍ന്നത്. യുവതിയുടെ കഴുത്തിന് ചവിട്ടേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----



