Kerala
വിദ്യാര്‍ഥിനികളോട് മോശം പെരുമാറ്റം; സ്‌കൂള്‍ അധ്യാപകനെതിരെ എസ് എഫ് ഐ സമരം തുടങ്ങി
ഇയാള്‍ മോശമായി പെരുമാറിയെന്ന് വിദ്യാര്‍ഥിനികള്‍ കൗണ്‍സിലിംഗിനിടെയാണ് അധ്യാപികയോട് പരാതിപ്പെട്ടത്.

കണ്ണൂര്‍ | ഇരിട്ടി കാക്കയങ്ങാട് പാല ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന് പരാതി. ഇതിന് പിന്നാലെ അധ്യാപകനെതിരെ സ്‌കൂളില്‍ എസ്എഫ്‌ഐ സമരം തുടങ്ങി. സ്‌കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകനെതിരെയാണ് പരാതി. ഇയാള്‍ മോശമായി പെരുമാറിയെന്ന് വിദ്യാര്‍ഥിനികള്‍ കൗണ്‍സിലിംഗിനിടെയാണ് അധ്യാപികയോട് പരാതിപ്പെട്ടത്.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനും പോലീസിനും പരാതി നല്‍കി. ഇതിന് പിന്നാലെയാണ് അധ്യാപകനെതിരെ എസ്എഫ്‌ഐ സമരം ആരംഭിച്ചത്. പരാതിപ്പെട്ട കുട്ടികളുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയാണ്. മൊഴി എടുക്കുന്നത് പൂര്‍ത്തിയാക്കിയ ശേഷം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. വിദ്യാര്‍ഥിനികളോട് ലൈംഗിക താത്പര്യത്തോടെ ഇയാള്‍ പെരുമാറിയെന്നാണ് പരാതി. അതിനാല്‍ പോക്‌സോ പ്രകാരമാകും കേസെടുക്കുക. അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് എസ്എഫ്‌ഐ സ്‌കൂളില്‍ സമരം ആരംഭിച്ചത്. ്.